paravoor
പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപനം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിഅമ്മ ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെ.സുധീശൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ,വാർഡ് മെമ്പർ പ്രകാശ്, എസ്.എം.സി ചെയർമാൻ ജോയ്, ഹെഡ്മാസ്റ്റർ ബാബു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എച്ച്. രതി സ്വാഗതവും ജി.കെ. ധന്യ നന്ദിയും പറഞ്ഞു.