 
തൊടിയൂർ: മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ രചിച്ച തായ്മൊഴിച്ചന്തം, മാനത്തപ്പം (ബാലസാഹിത്യം) എന്നീ പുസ്തകങ്ങളുടെ പ്രകാശനം ലാലാജി ഗ്രന്ഥശാലാഹാളിൽ നടന്നു. തായ്മൊഴിച്ചന്തം ഡോ. വള്ളിക്കാവ് മോഹൻ ദാസും മാനത്തപ്പം കെ.എൻ.കെ നമ്പൂതിരിയും പ്രകാശനം ചെയ്തു. ഇന്ദിരാകൃഷ്ണൻ, പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും കരുനാഗപ്പള്ളി സർഗചേതനയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സർഗചേതന വൈസ് പ്രസിഡന്റ് ഡോ. എം. ജമാലുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷനായി.
ആചാര്യ പുരസ്ക്കാര ജേതാവ് ലേഖാ ബാബുചന്ദ്രൻ, ഭുവനേശ്വറിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഹർഡിൽസ്, ലോംഗ്ജമ്പ് എന്നീ ഇനങ്ങളിൽ സ്വർണം നേടിയ നസീം ബീവി എന്നിവരെ ഡോ. വള്ളിക്കാവ് മോഹൻ ദാസ് ആദരിച്ചു. ഇന്ദിരകൃഷ്ണൻ,
ആദിനാട് തുളസി, നീരാവിൽ വിശ്വമോഹൻ, പി. ദീപു, ഡി. വിജയലക്ഷ്മി, തഴവ തോപ്പിൽ ലത്തീഫ്, തഴവ രാധാകൃഷൺ, ഫാത്തിമ താജുദ്ദീൻ, ഡോ. കെ. കൃഷ്ണകുമാർ, സി.ജി. പ്രദീപ് കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ മറുപടി പ്രസംഗം നടത്തി. സർഗചേതന സെക്രട്ടറി പി.ബി. രാജൻ സ്വാഗതവും ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.