മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ ആരോഗ്യാമൃതം യോഗ ആൻഡ് മെഡിറ്റേഷൻ ക്ലാസുകൾ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യാമൃതം യോഗ വൈസ് പ്രസിഡന്റ് പി.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജിബാബു, യോഗാചാര്യൻ ബെയ്സിൽ ജോസഫ്, ജയശ്രീ, എസ്.ഷീല എന്നിവർ സംസാരിച്ചു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന ക്ലാസുകളിൽ പങ്കെടുക്കാം. ഫോൺ : 9447557212.