 
പരവൂർ: നഗരസഭ പുറ്റിങ്ങൽ വാർഡിൽ ജി.എൽ.പി.ജി.എസിൽ (പെൺപള്ളിക്കുടം) ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചെയർപേഴ്സൺ പി.ശ്രീജ നിർവഹിച്ചു. വൈസ് ചെയർമാൻ എ.സഫർഖയാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ഗീത, എസ്.ശ്രീലാൽ, മാങ്ങാകുന്ന് ഗീത, വി.അംബിക, വാർഡ് കൗൺസിലർ ആർ.എസ്.സുധീർകുമാർ, കൗൺസിലർമാരായ സ്വർണമ്മ സുരേഷ്, ഒ.ഷൈലജ, ആർ.ഷാജി,രാജീവ്, ഷീല, വിമലംബിക,ഖദീജ, നിഷാകുമാരി,ദീപ, മഞ്ജു,നസീമ,അനീഷ എച്.എം. മുഹമ്മദ്സൂഫി, പി.ടി എ പ്രസിഡന്റ് ആർ. രശ്മി എന്നിവർ പങ്കെടുത്തു.