പോരുവഴി : പോരുവഴി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ പുതുതായി നിർമ്മിക്കുന്ന 45ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് നസീറ ബീവി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നമ്പൂരേത്ത് തുളസീധരൻ പിള്ള, ശ്രീതാ സുനിൽ,​ അരുൺ ഉത്തമൻ, മോഹനൻ പിള്ള, രാജേഷ് വരവിള, രാജേഷ് പുത്തൻപുര, ശാന്ത, പ്രിയ സത്യൻ, വിനു ഐ. നായർ, സി.ഡി.പി.ഒ ഗംഗ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സജീന എന്നിവർ പങ്കെടുത്തു.