clinic

കൊല്ലം: വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ സം​ശ​യ​,​ പ്ര​ശ്‌​ന പ​രി​ഹാ​രം ല​ക്ഷ്യ​മാ​ക്കി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം എം.​എ​സ്.​എം.ഇ ക്ലി​നി​ക്കു​കൾ രൂ​പീ​ക​രി​ക്കു​ന്നു. ഇ​തി​നാ​യു​ള​ള പാ​ന​ലി​ലേ​ക്ക് ബാ​ങ്കിം​ഗ്, ജി.​എ​സ്.​ടി, അ​നു​മ​തി​ക​ളും ലൈ​സൻ​സു​ക​ളും, ടെ​ക്‌​നോ​ള​ജി, മാർ​ക്ക​റ്റിം​ഗ്, നി​യ​മം, എ​ക്‌​സ്‌​പോർ​ട്ട്, ഡി.​പി.​ആർ ത​യ്യാ​റാ​ക്കൽ എ​ന്നീ മേ​ഖ​ല​ക​ളിൽ വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​വ​രിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വർ​ക്ക് സി​റ്റിം​ഗ് ഫീ​സ് നൽ​കും. അ​ത​ത് മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്​ദ്ധർക്കും വി​ര​മി​ച്ച​വർ​ക്കും അ​വ​സ​ര​മു​ണ്ട്. വി​ശ​ദ ബ​യോ​ഡേ​റ്റ​യ്‌​ക്കൊ​പ്പം അ​പേ​ക്ഷ ഏ​ഴി​ന​കം ആ​ശ്രാ​മ​ത്തു​ള്ള ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ dickollam@gmail.com വെ​ബ്‌​സൈ​റ്റി​ലോ സ​മർ​പ്പി​ക്ക​ണമെന്ന് മാ​നേ​ജർ കെ. എ​സ്. ശി​വ​കു​മാർ അ​റി​യി​ച്ചു. ഫോൺ : 9446300548.