photo
അഞ്ചൽ ടൗൺ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാനം ചെയ്യുന്നു. പി.എസ്. സുപാൽ എം.എൽ.എ, എസ്. ദേവരാജൻ, ഫസിൽ അൽഅമാൻ, രാധാ രാജേന്ദ്രൻ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും പൂവച്ചൽ ഖാദർ ഉപഹാര സമർപ്പണവും നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം അസി. പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാർ, പുനലൂർ ഡിവൈ.എസ്.പി. ബി. വിനോദ്, ജില്ലാ ഓംബുഡ്സ്മാൻ സെയ്ദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് എസ്. ദേവരാജൻ, എസ്.ഐ ജോയി, ഹോംഗാർഡ് സന്തോഷ്, ഹേമന്ത് എന്നിവരെ പി.എസ്. സുപാൽ എം.എൽ.എ ആദരിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രനും ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈനും ചികിത്സാ സഹായ വിതരണം ഗ്രാമ പ‌ഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജുവും നിർവഹിച്ചു. അഖിൽ രാധാകൃഷ്ണൻ, വേടർപച്ച രവീന്ദ്രൻപിള്ള, ഷൈല റഹീം, നദീറാ ഗഫൂർ, നാസർ, മായാ അനിൽ തുടങ്ങിയവർ സംസാരിച്ചു.