byapari
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ. കടകൾക്ക് മുന്നിൽ തൂക്കുകയറും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച ബോർഡും പ്രദർശിപ്പിച്ചിരിക്കുന്നു

ഓച്ചിറ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത സമരരീതിയുമായി വ്യാപാരികൾ. കടകൾക്ക് മുന്നിൽ തൂക്കുകയറും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച ബോർഡും സ്ഥാപിച്ചാണ് വ്യാപാരികളുടെ നിശബ്ദ സമരം. യുണൈറ്റഡ് മർച്ചന്റ് ചേംബർ ഓച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓച്ചിറ മുതൽ വവ്വാക്കാവ് വരെയുള്ള പ്രദേശങ്ങളിൽ നൂറിലധികം കടകൾക്ക് മുന്നിൽ പ്രതിഷേധബോർഡും തൂക്കുകയറും പ്രദർശിപ്പിച്ചിട്ടുണ്ട്. ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജും മാന്യമായ നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ് ചേംബർ ഓച്ചിറ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പ്രതിഷേധ മാർച്ച് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.