sankers
ശങ്കേഴ്സ് ആശുപത്രിയിൽ പുതുതായി ചേർജ്ജെടുത്ത ഡോക്ടർമാരെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും മെഡിക്കൽ സൂപ്രണ്ടും ചേർന്ന് സ്വീകരിക്കുന്നു

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി നിയമിച്ചു. അനസ്തേഷ്യ വിഭാഗത്തിൽ ഡോ. ജോർജ്ജ് വർക്കി, ഡോ. അഞ്ജുസംഗീത് എന്നിവരും ഫിസിഷ്യനായി ഡോ. ഹുസ്മത്ത് പാരായിയുമാണ് ചുമതലയേറ്റത്.

ആശുപത്രി വളപ്പിലെ ആർ. ശങ്കറിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി ദീപം തെളിച്ച ശേഷമാണ് പുതിയ ഡോക്ടർമാർ ചികിത്സ ആരംഭിച്ചത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം, മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. ശ്യാം പ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ എന്നിവർ ചേർന്ന് ഇവരെ സ്വാഗതം ചെയ്തു.