 
കടയ്ക്കൽ:എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ പരിധിയിലെ കടയ്ക്കൽ ടൗൺ ശാഖയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ക്ഷേമനിധി ഫണ്ടിൽ നിന്ന് അനുവദിച്ച കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എൻ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, യൂണിയൻ കൗൺസിലർമാരായ പാങ്ങലുകാട് ശശി, എസ്. വിജയൻ, എസ്. സുധാകരൻ, ടൗൺ ശാഖാ സെക്രട്ടറി കടയ്ക്കൽ രാജൻ, സുദേവൻ, രമേശൻ, വിദ്യാധരൻ,വ നിതാ സംഘം പ്രസിഡന്റ് വിജയമ്മ, സെക്രട്ടറി സുധർമ്മ കുമാരി എന്നിവർ പ്രസംഗിച്ചു.