കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തൂലികതുരുത്ത് -യുവകലാസാഹിത്യ ക്യാമ്പ് ഇന്ന് മുതൽ 6 വരെ മൺറോതുരുത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ 11ന് കവിതത്തെരുവ്, വൈകിട്ട് 4ന് ഗോത്രമൊഴി, 5.30ന് കവിയരങ്ങ്, 7.30ന് താളപ്പൊലിമ. നാളെ രാവിലെ 9ന് സർഗസമീക്ഷ, 11ന് സാഹിത്യം, സൗന്ദര്യം, സമൂഹം, 2ന് കഥയുടെ വസന്തം, 3.30ന് മുഖാമുഖം, 5ന് സാഹിത്യത്തിലെ പുതിയ ചക്രവാളം, 6.30ന് ഒഴുകുന്ന കവിത, 9ന് കരടിക്കൂട്ടം- കലാപരിപാടി. 6ന് രാവിലെ 8.30ന് വെള്ളിത്തിര, 10.30ന് വായനാ വിസ്മയങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും അതിഥികളായെത്തും. 6ന് ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം കെ.വി. മോഹൻകുമാർ ഉദ്‌ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് കാഴ്ച്ചത്തുരുത്ത്- തുരുത്തിലൂടെയാത്ര.
വാർത്താസമ്മേളനത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു, യുവജന ക്ഷേമബോർഡ് അംഗം സന്തോഷ് കാല, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അഡ്വ. എസ്. ഷബീർ എന്നിവർ പങ്കെടുത്തു.