chinju-
കൊല്ലം എസ്.എൻ വനിതാ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും പുതുവത്സരാഘോഷവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം എസ്.എൻ വനിതാ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും പുതുവത്സരാഘോഷവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് സീത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ചിഞ്ചുറാണിയെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. നിഷ തറയിൽ പുതുവത്സര സന്ദേശം നൽകി. പൂർവ്വ വിദ്യാർത്ഥികളായ ദീപ്തി പ്രേം, അളകനന്ദ, ഷീല സന്തോഷ്, വസന്ത ബേബിസൺ എന്നിവർ സംസാരിച്ചു.