കൊട്ടിയം: ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പ്രബോധന പരിപാടിക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് മയ്യനാട് 444-ാം നമ്പർ ശാഖ പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനം സമിതി ജില്ല സെക്രട്ടറി വി.മോഹനൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമസമിതി പ്രസിഡന്റ് കെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസമിതി സെക്രട്ടറി ആർ.രംഗലാൽ സ്വാഗതം പറഞ്ഞു. ജില്ല ജോയിന്റ് സെക്രട്ടറി കെ.ബാലചന്ദ്രൻ, ഡോ. ബാല ലക്ഷ്മി, റോജി, ലാജി, ശ്രീകുമാർ, റാണ എന്നിവർ സംസാരിച്ചു. കൗൺസലിംഗ് സൈക്കോളജിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ അനിലാൽ വി.പട്ടത്താനം ക്ളാസെടുത്തു.