ഓയൂർ: ഓയൂർ ടൗൺ ലയൺസ് ക്ലബ്, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രി, ചെറിയ വെളിനല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവ സംയുക്തമായി ഞായറാഴ്ച്ച ചെറിയ വെളിനല്ലൂർ കെ.പി.എം.ഹയർ സെക്കൻഡറി ഒാഡിറ്റോറിയത്തിൽ സൗജന്യ നേത്രചികിത്സയും മെഗാ മെഡിക്കൽ ക്യാമ്പും നടത്തും. മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് ആബിദ നസിമുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 9.30ന് അരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും.വി ഫോൺ: 9447281303.