thenmala-
തെന്മല ഡാം റോഡിലെ കൊക്കയിൽ മറിഞ്ഞ സിമൻറ് ലോറി

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് 35 അടി താഴ്ചയിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മുക്കടാദിക്കാണ് (39) പരിക്കേറ്റത്. ഇന്നലെ രാവിലെ ചെങ്കോട്ട - തിരുവനന്തപുരം പാതയിൽ ഡാം റോഡിലെ രണ്ടാം വളവിലായിരുന്നു സംഭവം. കൊക്കയിൽ ലോറി മറിഞ്ഞത് കണ്ട മറ്റ് വാഹന യാത്രക്കാർ സമീപത്തെ തെന്മല പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും യാത്രക്കാരും ചേർന്നാണ് ലോറിക്കുള്ളിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.