
പത്തനാപുരം: തലവൂർ നടുത്തേരി പാറശ്ശേരിയിൽ പുത്തൻവീട്ടിൽ സി. ഉണ്ണികൃഷ്ണപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. തലവൂർ ത്യക്കൊന്നമർകോട് ദേവസ്വം പ്രസിഡന്റ്, മാനേജർ തുടങ്ങിയ പദവികൾ വഹിച്ചട്ടുണ്ട്. കേരളകോൺഗ്രസ് (ബി) മുൻ മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: വത്സലകുമാരി. മക്കൾ: ഒ.വി. ബിന്ദു, ഒ.വി. ബിജുകുമാർ, ഒ.വി. രാജം. മരുമക്കൾ: ഹരികൃഷ്ണൻ, ശ്രീജ, വിക്രമൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.