
കൊല്ലം: പട്ടത്താനം നീതി നഗർ - 8 ബ്രിന്ദാവനിൽ ഡോ. കെ. ബാലകൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ. 1960 - ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും, യു.എസിലെ ഹെൻട്രി ഫോർഡ് ഹോസ്പിറ്റലിലെ പരിശീലനത്തിന് ശേഷം കാനഡയിൽ നിന്ന് ഇന്റേണൽ മെഡിസിനിൽ എഫ്.ആർ.സി.പി യും നേടിയിട്ടുണ്ട്. തുടർന്ന് ദീർഘകാലം കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ഫിസിഷ്യനായിരുന്നു. ഇന്റർ നാഷണൽ ഫിസിഷ്യൻസ് ഫോർ ദി പ്രിവൻഷൻ ഒഫ് ന്യൂക്ലിയാർവാറിന്റെ (ഐ.പി.പി.എൻ.ഡബ്ല്യൂ) ഇന്ത്യൻ പ്രതിനിധിയായിരുന്നു. ഭാര്യ: പ്രൊഫ. ഗീതാ കരുണാകരൻ ( കൊല്ലം എസ്.എൻ. കോളേജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി). മക്കൾ: എൻജിനീയർമാരായ ആരതി കൃഷ്ണ (യു.എസ്.എ), അനുപമ കൃഷ്ണ (കാനഡ). മരുമക്കൾ : വികാസ് ഗോപാൽ (യു.എസ്.എ), എസ്. ശ്രീകുമാർ (കാനഡ).