 
പോരുവഴി: ശൂരനാട് തെക്ക് രൂപം ഗ്രന്ഥശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മനു വി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ക്ലാസ് നയിച്ചു. പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ. നിസ്സാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. സൈനുദീൻ റാവുത്തർ അദ്ധ്യക്ഷനായിരുന്നു. ഷീജ ബീഗം, കെ.എം. റീന എന്നിവർ സംസാരിച്ചു. മജീദ് റാവുത്തർ സ്വാഗതം പറഞ്ഞു.