 
കൊട്ടാരക്കര : വയയ്ക്കൽ ദുർഗാദേവീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടന്നു. തന്ത്രി ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ഹോമം. മേൽശാന്തി എൻ.കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി കെ.നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.