 
കരുനാഗപ്പള്ളി: നഗരത്തെ രണ്ടായി വേർതിരിക്കുന്ന എലിവേറ്റർ ഹൈവേയുടെ പ്ലാൻ പുനർ ക്രമീകരിച്ച് ഫ്ലൈയോവർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പോസ്റ്റാഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധയോഗം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി, ആർ.ശരവണൻ, മഹേഷ് ജയരാജ് എന്നിവർ സംസാരിച്ചു.