പരവൂർ: പൂതക്കുളം സി.ഡി.എസിൽ പ്രവാസി ഭദ്രത വായ്പയും സ്നേഹനിധി ചികിത്സയ്ക്കുള്ള ധനസഹായവും ഓക്സിലറി ഗ്രൂപ്പുകളുടെ സർട്ടിഫിക്കറ്റുകളും വിതരണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.ജയ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ലൈലാ ജോയ്, ജീജാസന്തോഷ്, പ്രകാശ്, പ്രദീപ്,അൻസാരി, പ്രസന്നകുമാരി അമ്മ, രമ്യ, വി.ജി.ഷീജ എന്നിവർ സംസാരിച്ചു.