
കൊട്ടാരക്കര: നീലേശ്വരം ചാക്കയിൽ തെക്കതിൽ പുത്തൻവീട്ടിൽ എൻ. ശിവശങ്കരൻ നായർ (റിട്ട. ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസർ -76) നിര്യാതനായി. നീലേശ്വരം എൻ.എസ്.എസ് കരയോഗം പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. ശാന്തമ്മ (റിട്ട. അദ്ധ്യാപിക, ഡി.വി യു.പി സ്കൂൾ, നെടുവത്തൂർ). മക്കൾ: സി.എസ്. ജയശങ്കർ (ലാബ് അസിസ്റ്റന്റ്, എസ്.എൻ.ജി.ഡി.വി.എച്ച്.എസ്.എസ്, പാങ്ങോട്, പുത്തൂർ), സി.എസ്.ജഗദീഷ് ശങ്കർ (അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, ശൂരനാട് തെക്ക്). മരുമക്കൾ: സൂര്യ എസ്.ചന്ദ്രൻ (അദ്ധ്യാപിക, ഗവ.എൽ.പി സ്കൂൾ, ആനക്കോട്ടൂർ), എസ്.ശ്രീജ. സഞ്ചയനം 9ന് രാവിലെ 7.30ന്.