കൊല്ലം: തപസ്യ മയ്യനാട് യൂണിറ്റ് വാർഷികോത്സവം ജന്മംകുളം എൻ.എസ്.എസ് ഹാളിൽ ജില്ലാ പ്രസിഡന്റ് എസ്. രാജൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ അദ്ധ്യക്ഷനായി. ചിത്രകാരൻ ഹരി ഷ്ണ ജനാർദ്ദനയെ ചടങ്ങിൽ ആദരിച്ചു. തപസ്യ സംസ്ഥാന സമിതി അംഗം ആർ. അജയകുമാർ സമ്മാനദാനം നിർവഹിച്ചു. എസ്. ശ്രീ കുമാർ, ജി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.