
കുന്നത്തൂർ: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കുന്നത്തൂർ ഏഴാംമൈൽ ജ്യോതിഭവനിൽ പ്രൊഫ. എസ്. കൊച്ചുകുഞ്ഞ് (85-സി.പി.എം ഏഴാംമൈൽ ശിവഗിരി ബ്രാഞ്ച് അംഗം) നിര്യാതനായി. സി.പി.എം കുന്നത്തൂർ ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും എ.കെ.ജി.സി.ടി.എയുടെയും സംസ്ഥാന ഭാരവാഹിയായിരുന്നു. ഒരു ദളിത് ഡോക്ടറുടെ ജീവിതകഥ, ചരിത്രത്തിൽ ശൂരനാട് വന്നവഴി, കണ്ടൻ കുമാരന്റെ ജീവിതകഥ എന്നീ കൃതികളുടെ രചയിതാവാണ്.
പൊയ്‌കയിൽ കുമാരഗുരുദേവനെക്കുറിച്ചും സ്വാശ്രയമേഖലയിലെ ദളിത് സംവരണത്തെക്കുറിച്ചും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കണ്ണൂർ ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ആർട്‌സ് കോളേജ്, വിമൻസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ചവറ ഗവ. കോളേജ്, തൃശൂർ ഗവ. കോളേജ്, മഞ്ചേശ്വരം ഗവ. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. എറണാകുളം, തിരുവനന്തപുരം പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വാർഡനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ.ജി. ചെല്ലമ്മ. മക്കൾ: കെ. ജ്യോതികുമാർ, അഡ്വ. കെ.കെ. ജയകുമാർ, സി.ജെ. അമ്പിളി. മരുമക്കൾ: ശോഭന, റീനാ രവീന്ദ്രൻ (ഹോട്ടികോർപ് ആലപ്പുഴ ജില്ലാ മാനേജർ), ടി. ജയറാം (ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി).