 
ഓച്ചിറ: ജനപ്രതിനിധികൾ, വ്യാപാരി സംഘടനാ നേതാക്കൾ എന്നിവരുമായി കൂടിയാലോചനയില്ലാതെയുള്ള ദേശീയപാതാ വികസനം ദുരൂഹത ഉയർത്തുന്നതാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാതാ വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പ്രതിഷേധ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഇ. ഷെജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യു.എം.സി സംസ്ഥാന സെക്രട്ടറിയും ജില്ലാ ചെയർമാനുമായ നിജാംബഷി മുഖ്യപ്രഭാഷണം നടത്തി. അനിൽ എസ്.കല്ലേലിഭാഗം, റെജി ഫോട്ടോപാർക്ക്, എ.എ.കരീം, ദിനമോൻ, ഇസഹാക്ക്, മുരളീധരൻപിള്ള, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സുനിൽകുമാർ ബ്രില്ല്യന്റ് സ്വാഗതവും പി.കെ. മധു നന്ദിയും പറഞ്ഞു.