അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ 'മാലിന്യമുക്ത ഏരൂർ' പദ്ധതിയുടെ ഭാഗമായി ബയോബിൻ വിതരണത്തിന് തുടക്കമായി. പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.അജിത്, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രാജി, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുലേഖ, അജിമോൾ, ഫൗസിയ ഷംനാദ്, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ഷിബു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ രണ്ടായിരം കുടുംബങ്ങൾക്കാണ് ബയോബിൻ വിതരണം ചെയ്യുന്നത്. ശുചിത്വത്തിൽ ഏരൂർ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മാതൃകാ ഗ്രാമപഞ്ചായത്താക്കാൻ കഴിഞ്ഞതായി പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.