t

കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി (സ്റ്റേറ്റ്, ഐ.എസ്.സി, സി.ബി.എസ്.ഇ) ടെബിൻ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ 7 ന് നടക്കും. ഒരു സ്കൂൾ നിന്നു 2 പേരടങ്ങുന്ന 2 ടീമുകൾക്ക് പങ്കെടുക്കാം. വിജയികൾക്ക് വ്യക്തിഗത ട്രോഫികൾ, സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് എന്നിവയും ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ടെബിൻ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി, കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവയും നൽകും.

7ന് ഉച്ചയ്ക്ക് 12ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഒന്നിന് മത്സരം ആരംഭിക്കും. മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനങ്ങൾ വിതരണം ചെയ്യും.