 
തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്തെ ചപ്പുചവറുകളിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കിഴക്കേ ആൽത്തറയ്ക്ക് വടക്കുവശം കൂട്ടിയിട്ടിരുന്ന ഉണങ്ങിയ ചാർത്ത് മാല, വാഴയില എന്നിവയിലാണ് തീ പടർന്നത്. ഇത് സമീപത്തെ പുല്ലു വളർന്നു കിടന്ന ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളി ഫയർഫോഴ്സ് സംഘമെത്തി തീ കെടുത്തുകയായിരുന്നു.