al
പുത്തൂർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ എ. സുസമ്മ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ:പുത്തൂർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിമുക്തി ലഹരി വർജ്ജന മിഷന്റെ സഹകരണത്തോടെ ബോധവൽക്കരണം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് വിനോജ് വിസ്മയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ എ.സുസമ്മ ഉദ്ഘാടനം ചെയ്തു. വിമുക്തി കോഡിനേറ്റർ കെ.സി ബിനോജ് കുമാർ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു. ലൈബ്രറി സെക്രടറി കെ. കുമാരൻ സ്വാഗതവും ട്രഷറർ ബിനു പാപ്പച്ചൻ നന്ദിയും പറഞ്ഞു.