കിഴക്കേക്കല്ലട: സി.വി.കെ.എം.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം അതിജീവനം 2021 സപ്തദിന ക്യാമ്പ് സമാപിച്ചു. ഡിസംബർ 27 ന് വിളംബര ഘോഷയാത്രയോടെ ആരംഭിച്ച ക്യാമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ലക്ഷ്മി, പി. ടി.എ പ്രസിഡന്റ് കെ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ കൃഷിയിടം ഒരുക്കുകയും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സീഡ് ബോളുകൾ നിർമിക്കുകയും ഹരിതഗ്രാമത്തിനായി തൈകൾഉൽപാദിപ്പിച്ചു നൽകുകയും ചെയ്തു. സമദർശൻ, കാവലാൾ സത്യമേവ ജയതേ തുടങ്ങിയ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. സമാപന സമ്മേളനം കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് അംഗം എ.കുമാർ ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ പി. ബിജു നന്ദി പറഞ്ഞു.