കൊല്ലം: മൂതാക്കര സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ, ഉണ്ണിയേശുവിന്റെ തീർത്ഥാടന തിരുനാളിന് തുടക്കമായി. മൂതാക്കര പാരിഷ് ഹാളിൽ നിന്നു വിശ്വാസികൾ കൊണ്ടുവന്ന നേർച്ചക്കൊടികളും പെരുനാൾ കൊടിയും കൊല്ലം രൂപത മുൻ മെത്രാൻ സ്റ്റാൻലി റോമൻ ആശീർവാദത്തോടെ ഉയർത്തി. തുടർന്ന് സമാരംഭ ദിവ്യബലി മുൻ മെത്രാൻ ഡോ.സ്റ്റാൻലി റോമൻ (ബിഷപ് എമിരിത്തൂസ്), മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ.അനിൽ ജോസ്, ഫാ.സ്റ്റീഫൻ മുക്കാട്ടിൽ, ഫാ.അഭിലാഷ് ഗ്രഹരി, ഫാ.ബിന്ദു ജോസഫ് എന്നിവർ സംസാരിച്ചു.