കൊല്ലം: ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിക്കലിൽസംഘടിപ്പിച്ച പ്രതിഷേധ തെരുവ് ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. കൊല്ലം ഈസ്റ്റ് ബ്ളോക്ക് പ്രസിഡന്റ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി,അതുൽ അഖിൽ, ജോസഫ്, ഫഹദ്, ശരത് സാനു നിതിൻ എന്നവർ പങ്കെടുത്തു. ബ്ളോക്ക് സെക്രട്ടറി ടി.പി. അഭിമന്യു സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.