 
ഓച്ചിറ: സി.പി.എം ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർഗ്ഗീയതയ്ക്കെതിരെയുള്ള ബഹുജനകൂട്ടായ്മ ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ ഉദ്ഘാടനം ചെയ്തു. ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ. അനിൽകുമാർ,കെ. സുബാഷ്, സുൾഫിയ ഷെറിൻ തുങ്ങിയവർ സംസാരിച്ചു. ബാബു കൊപ്പാറ സ്വാഗതവും എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.