 
തൊടിയൂർ: വെളുത്ത മണൽ പുത്തൻവീട്ടിലെ കുടുംബസംഗമം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടുത്ത ബന്ധുക്കൾ പോലും പരസ്പരം തിരിച്ചറിയാതെ പോകുന്ന ഈ കാലഘട്ടത്തിൽ കുടുംബസംഗമത്തിന്റെ പ്രസക്തി വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൺ കുത്സംബീവി അദ്ധ്യക്ഷയായി. ഷമീർ ഫലാഹി ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സഹ്‌നി, ഹിബ, നിസാർ എന്നിവർ സംസാരിച്ചു. കൺവീനർ റഫീക്ക് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഷാഹിദ് നന്ദി പറഞ്ഞു. കുത്സംബീവി (ചെയർപേഴ്സൺ), റഫീക്ക് (കൺവീനർ), ഷറഫുദ്ദീൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.