 
കുണ്ടറ: നിർഭയമായ അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരങ്ങൾക്കും ഏറ്റവുമധികം സ്വാന്ത്ര്യമുള്ളത് കേരളത്തിൽ മാത്രമെന്ന് മന്ത്രി കെ .എൻ ബാലഗോപാൽ പറഞ്ഞു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവ എഴുത്തുകാർക്ക് വേണ്ടി മൺറോത്തുരുത്തിൽ സംഘടിപ്പിച്ച തൂലികത്തുരുത്ത് യുവസാഹിത്യ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർട്ടൂൺ വരച്ചാലോ, സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തിയാലോ ജയിലഴികൾക്കുള്ളിലാകുന്ന സംസ്ഥാനങ്ങൾ പോലും ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് സ്വാഗതം പറഞ്ഞു. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താജെറോം, ക്യാമ്പ് ഡയറക്ടർ കുരീപ്പുഴ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.ജയചന്ദ്രൻ, യുവജന ക്ഷേമ ബോർഡ് അംഗം സന്തോഷ് കാല, യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി.ഡി.പ്രസന്നകുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു, ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ അഡ്വ.എസ്.ഷബീർ എന്നിവർ സംസാരിച്ചു.