al
ക്യാപ്ഷൻ: പുത്തൂരിൽ നടന്ന സിപിഐ എം ബഹുജന കൂട്ടായ്മ ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ സെക്രട്ടറി എ അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.

പുത്തൂർ: കേരളം കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം പുത്തൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആലയ്ക്കൽ മുക്കിൽ നടന്ന ബഹുജന കൂട്ടായ്മ ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക്‌ സെക്രട്ടറി എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ബാഹുലേയൻ അദ്ധ്യക്ഷനായി. പവിത്രേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. രാധാകൃഷ്ണൻ, സി. അനിൽകുമാർ, ഗോപകുമാർ, സി. രഞ്ജിത്, എം. ജീവൻകുമാർ, സി. അനീഷ് എന്നിവർ സംസാരിച്ചു.