ഓച്ചിറ: ഭാരതീയ പ്രകൃതിപദ്ധതിയുടെ ഭാഗമായി ഓച്ചിറ കൃഷിഭവന്റെ മേൽനോട്ടത്തിൽ തെങ്ങിലെ ചെല്ലി നിവാരണത്തിനായി ഓച്ചിറ ഗ്രീൻസ് ഉത്പാദിപ്പിച്ച ജൈവ കീടനാശിനിയുടെ വിതരണോദ്ഘാടനം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി നിർവഹിച്ചു. എസ്. എസ്. നിവാസിൽ സുരേന്ദ്രനും മൂലം തറയിൽ മാത്യുവും കീടനാശിനി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ ശ്രീലത പ്രകാശ്, കൃഷി ഓഫീസർ ശീതൾ, ഹർഷൻ, പഞ്ചായത്തംഗങ്ങളായ ദിലീപ് ശങ്കർ, അജ്മൽ, മുൻ പ്രസിഡന്റ് അയ്യാണിയ്ക്കൽ മജീദ്, രാജഗോപാൽ, കളരിക്കൽ സലിം കുമാർ, നസീർ, കൃഷി അസി. നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.