 
പരവൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലിംഗവിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരവൂരിൽ രാത്രി നടത്തം നടത്തി. ഓറഞ്ച് ദി വേൾഡ് കാമ്പയിനുമായി ബന്ധപ്പെട്ട് ഐ.സി.ഡി.എസ് ഇത്തിക്കരയും നഗരസഭയും ചേർന്നായിരുന്നു പരിപാടി നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്ന് സ്ത്രീകൾ തനിയെ നടന്ന് ജംഗ്‌ഷനിൽ ഒത്തുകൂടി. നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാൻ എ.സഫർകയാൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. ദീപ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീലാൽ, എസ്.ഗീത, എ.ഷെരീഫ്, കൗൺസിലർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ബാലികമാർ, എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റിലെ പെൺകുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.