 
കരുനാഗപ്പള്ളി : കേരളത്തെ കലാപഭൂമി ആക്കരുത് എന്ന മുദ്രാവാക്യമുയർത്തി സി.പി.എം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു. അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസ് ജംഗ്ഷനിൽ നടന്ന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. കെ എസ് ഷറഫുദ്ദീൻമുസലിയാർ അദ്ധ്യക്ഷനായി.സി.രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പുഷ്പാംഗദൻ,ഏരിയാ കമ്മിറ്റി അംഗം എം .സുരേഷ്കുമാർ, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.
കരുനാഗപ്പള്ളി ടൗണിൽ നടന്ന പരിപാടി പി .ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു.ജി.സുനിൽ അദ്ധ്യക്ഷനായി. പ്രവീൺ മനയ്ക്കൽ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, എൻ.സി .ശ്രീകുമാർ എന്നിവർ സംസാരിച്ചു.
കുലശേഖരപുരം നോർത്തിൽ പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സുഗതൻ അദ്ധ്യക്ഷനായി. പി.ഉണ്ണി, ബി.സുധർമ്മ ,എച്ച്.എ.സലാം, മിനിമോൾ നിസാം, എം .ആർ .ദീപക്, അബാദ്, അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
ക്ലാപ്പന പടിഞ്ഞാറ് പി. കെ .ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.എ മജീദ് അദ്ധ്യക്ഷനായി. പി ജെ കുഞ്ഞിചന്തു, എൽ. കെ .ദാസൻ, ജ്യോതിശ്രീ, ജി .പത്മകുമാർ എന്നിവർ സംസാരിച്ചു. കുലശേഖരപുരം സൗത്തിൽ ബി .സജീവൻ ഉദ്ഘാടനം ചെയ്തു.ബി കൃഷ്ണകുമാർ, പി.എസ്.സലിം, കെ.ജി.കനകം എന്നിവർ സംസാരിച്ചു.
തൊടിയൂരിൽ വി .പി .ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.മുരളീധരൻപിള്ള അദ്ധ്യക്ഷനായി.ആർ രഞ്ജിത്ത് , ടി രാജീവ്, സലിം മണ്ണേൽ, ഷബ്ന ജവാദ് എന്നിവർ സംസാരിച്ചു.
കല്ലേലിഭാഗത്ത് എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.വി രാജൻപിള്ള അദ്ധ്യക്ഷനായി.ആർ ശ്രീജിത്ത് , ആർ സോമരാജൻ പിള്ള സംസാരിച്ചു.
ക്ലാപ്പന കിഴക്ക് ബി.എ.ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു.പി .ടി .ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.ഷാജി , ടി .എൻ .വിജയകൃഷ്ണൻ സംസാരിച്ചു.
ആലപ്പാട് നോർത്തിൽ ടി.ആർ.ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. പി.ലിജു അദ്ധ്യക്ഷനായി. വി. എസ്. പ്രേംകുമാർ, നിഷ, ബിനു, വിശ്വൻ എന്നിവർ സംസാരിച്ചു.
ആലപ്പാട് സൗത്തിൽ വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.ബി .വേണു അദ്ധ്യക്ഷനായി. ജയൻ ജി. രാജദാസ്, അജി എന്നിവർ സംസാരിച്ചു.