പരവൂർ: കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ബഹുജന കൂട്ടായ്മയുടെ ഭാഗമായി പൂതക്കുളം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂതക്കുളം ഹൈസ്കൂൾ ജംഗ്ഷനിൽ നടന്ന യോഗം ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി എൽ.സി അംഗം എം.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അശോകൻ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, എൽ.സി അംഗം എസ്. ഷീല എന്നിവർ സംസാരിച്ചു