
കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയം നടത്തുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതായി ചന്ദനത്തോപ്പ് മാമൂട് കേന്ദ്രത്തിലെ അക്കാഡമി കോ ഓർഡിനേറ്റർ അജ്മൽ ഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫാഷൻ ഡിസൈനിംഗ്, റീട്ടെയിൽ, ഹൈൽത്ത് കെയർ, ടെലികോം, ഹാർഡ് വെയർ ടെക്‌നോളജി, കസ്റ്റമർ റിലേഷൻ മനേജ്‌മെന്റ് മേഖലകളിലാണ് പരിശീലനം. പ്രായപരിധി 18- 35. ഫോൺ: 7356535444