
കൊല്ലം: ജില്ലയിൽ 15 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന് 10 വരെ ക്രമീകരണം. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ജനറൽ, ജില്ല, താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾക്കായി വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഇവ പ്രവർത്തിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.