gold

പുനലൂർ:ആളില്ലാത്ത വിമുക്തഭടന്റെ വീട്ടിൽ നിന്ന് പത്ത് പവന്റെ ആഭരണങ്ങൾ കവർന്നു. ഇടമൺ ചെറതന്നൂർ ലക്ഷ്മി ഭവനിൽ ഗോപാലന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ബന്ധുവീട്ടിൽ പോയിരുന്ന മരുമകൾ സുസ്മി ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ അടുക്കളയുടെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അലമാര വെട്ടിപ്പൊളിച്ചാണ് സ്വർണ്ണം അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. തെന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. സുസ്മിതയുടെ മോഴിയെടുത്ത ശേഷമേ മോഷണം പോയ സ്വർണ്ണത്തിൻെറ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പൊലിസ് പറഞ്ഞു.