 
കൊട്ടാരക്കര: ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനി എ.ശിവനന്ദയെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഗോപിക അദ്വൈത് ഉപഹാരം നൽകി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, പ്രിൻസിപ്പൽ ടി.ടി.കവിത എന്നിവർ പങ്കെടുത്തു. ഗ്രാന്റ് മാസ്റ്റർ വിഭാഗത്തിലാണ് എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായ വെണ്ടാർ ശിവനന്ദനത്തിൽ ശിവനന്ദ മികവ് കാട്ടിയത്. 18 സെക്കൻഡ് കൊണ്ട് പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങൾ രേഖപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.