ചാത്തന്നൂർ: കാലാവധി പൂർത്തീകരിക്കുന്ന ചിറക്കര കുടുംബശ്രീ സി.ഡി.എസ് ഭരണസമിതിക്ക് യാത്രയയപ്പും രണ്ടു ടേം പൂർത്തിയാക്കുന്ന ചെയർപേഴ്സൺ ഉഷാകുമാരിക്ക് ആദരവും നൽകി. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങുകളുടെ ഉദ്‌ഘാടനം പ്രസിഡന്റ് സി.സുശീലദേവി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുദർശനൻ പിള്ള, വികസനകാര്യ ചെയർപേഴ്സൺ മിനിമോൾ ജോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, വാർഡ് മെമ്പർമാരായ കെ.സുജയ് കുമാർ, രജനീഷ്, വിനീത ദീപു, സജില, മേരിറോസ്, രാഗിണി സുരേന്ദ്രൻ, ജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ഉല്ലാസ് കൃഷ്ണൻ, മെമ്പർ സെക്രട്ടറി ആർ.രാജേഷ്, ബ്ലോക്ക് കോ ഓർഡിനേറ്റർ രാഹുൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.