pho
എസ്.ഡി.പി.ഐയുടെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രകടനം

പുനലൂർ: ഹിന്ദുഐക്യവേദി പുനലൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. എസ്.ഡി.പി.ഐയുടെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ടി.ബി.ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റിയ ശേഷം കെ.എസ്.ആർ.ടി.സി മൈതാനത്തിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആർ.എസ്.എസ്.ജില്ല ബൗദ്ധിക് പ്രമുഖ് എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ബി.രാധാമണി,എൻ.ഉണ്ണികൃഷ്ണൻ,രതീഷ് വിളക്കുടി, പി.ആർ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.