 
പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിൻെറ നേതൃത്വത്തിൽ നാൽപ്പതാംമൈലിൽ പണികഴിപ്പിച്ച അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ആർ.ഷീബ, സോജ സനിൽ, ടി.എ.അനീഷ്, എ.ടി.ഷാജൻ, സിബിൽ ബാബു, നാഗരാജൻ, ചന്ദ്രിക സെബാസ്റ്റ്യൻ, സി.ചെല്ലപ്പൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.നാസർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടും തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുളള 12ലക്ഷം രൂപയും ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം പൂർത്തിയാക്കിയത്.