kunnathoor
ശൂരനാട് വടക്ക് പാറക്കടവിൽ പ്രവർത്തനമാരംഭിച്ച വാസ്കോ ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ശ്രീകുമാർ നിർവ്വഹിക്കുന്നു

കുന്നത്തൂർ : ശൂരനാട് വടക്ക് പാറക്കടവിൽ പ്രവർത്തനമാരംഭിച്ച വാസ്കോ ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ശ്രീകുമാർ നിർവ്വഹിച്ചു പഞ്ചായത്ത് അംഗങ്ങളായ വേണു വൈശാലി, സന്തോഷ്‌ കുമാർ,സമദ്,ബ്ലസ്സൻ,എസ്.സൗമ്യ, അമ്പിളി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.നാഷണൽ റഫറി പാനലിലേക്ക് തിരഞ്ഞെടുത്ത ശ്രീകുമാർ പിള്ള,യൂണിവേഴ്സിറ്റി ഗെയിംസ് വെങ്കല മെഡൽ നേടിയ അഭിഷേക്,അബിൻ,ബി.എ സംസ്‌കൃതം പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ ഐശ്വര്യ എന്നിവരെ അനുമോദിച്ചു. മികച്ച യൂത്ത് ക്ലബ്ബിനുള്ള സംസ്‌ഥാന അവാർഡ് നേടിയ ശൂരനാട് നവാഭാരത് ഗ്രന്ഥശാല പ്രവർത്തകരെയും അനുമോദിച്ചു.