 
പോരുവഴി : കേരള കർഷക സംഘം ശൂരനാട് ഏരിയാ കൺവൻഷൻ ചക്കുവള്ളി സി.എം. ടവറിൽ കർഷകസംഘം ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഡ്വ. അനിൽ പുന്തല അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. ആർ. അമ്പിളിക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സത്യൻ, ജില്ലാ കമ്മിറ്റി അംഗം ജി.രാധാകൃഷ്ണൻ , പോരുവഴി പടിഞ്ഞാറ് എൽ സി സെക്രട്ടറി പ്രതാപൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.ബേബികുമാർ സ്വാഗതവും ജോൺസൺ നന്ദിയും പറഞ്ഞു.