photo
ശാസ്താംകോട്ട പള്ളിശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാലയിൽ നടന്ന മൂന്നാമത് വാർഷികവും വിമുക്തി സെമിനാറും ക്രിസ്തുമസ് പുതു വത്സര ആഘോഷവും ബാലകലോത്സവവും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശാസ്താംകോട്ട പള്ളിശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാലയുടെ മൂന്നാം വാർഷികവും വിമുക്തി സെമിനാറും ക്രിസ്തുമസ് പുതുവത്സര ആഘോഷവും ബാലകലോത്സവവും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഡോ. പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി, സെക്രട്ടറി വി. അജയകുമാർ സ്വാഗതവും പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജയകുമാർ, താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് , ബി. ഗോപിനാഥകുറുപ്പ്, കലാദേവി, ലത എന്നിവർ സംസാരിച്ചു. പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ നിസാമുദീൻ വിമുക്തി സെമിനാറിൽ ക്ളാസ് നയിച്ചു. പി.എച്ച് ഡി നേടിയ ഗ്രന്ഥശാല അംഗം വിജയശ്രീ , ആയൂർവേദ ഡോക്ടർ ശ്രീലക്ഷി , ദന്തൽ ഡോക്ടർ കാർത്തിക, ആരോഗ്യ പ്രവർത്തകരായ ലതാകുമാരി ,ജയശ്രീ , ഉഷ, മായ, ഗിരിജ, ലീന എന്നിവരെ ആദരിച്ചു. തുടർന്ന് ശാസ്താംകോട്ട നാട്ടരങ്ങ് നാടൻ പാട്ട് അവതരിപ്പിച്ചു.